കോവിഡ് പ്രതിസന്ധി വിമാന കമ്പനികളുടെ സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കാന്‍ സംസ്കൃതി നിവേദനം നല്കി. ഗള്‍ഫ് പ്രവാസികളുടെ കോവിഡ് കാലത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്ര ടിക്കറ്റ് റീഫണ്ട് ചാര്‍ജ്ജ് ഒഴിവാക്കാന്‍ നോര്‍ക്ക റൂട്ട്സിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്കൃതി നോര്‍ക്കയ്ക്ക് നിവേദനം നല്കി.
കഴിഞ്ഞ ഒരുവര്ഷകാലത്തിന് മുമ്പ് ബുക്ക് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രികര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനായി വണ്‍വേ ടിക്കറ്റ് നിരക്കില്‍ നിന്നും മാത്രം 156 ഖത്തര്‍ റിയാല്‍ ചാര്‍ജ് ഈടാക്കും എന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹയില്‍ ഉള്ള ഓഫീസില്‍ നിന്നും നിന്നും അറിയുവാന്‍ സാധിച്ചത്. ടിക്കറ്റുകളുടെ നീട്ടിക്കിട്ടിയ കാലാവധി നിലവില്‍ 2021 ഡിസംബര്‍ വരെ മാത്രമാണ്. എയര്‍ഇന്ത്യ അധികാരികളുടെ ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ പ്രവാസിയാത്രികരാണെന്നും സംസ്കൃതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
അനാവശ്യമായ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് മുഴുവന്‍ തുകയും നല്‍കണമെന്നും, നിലവിലെ ടിക്കറ്റുകളുടെ കാലാവധി 2022 ഡിസംബര്‍ വരെ ഉള്ള യാത്ര വൗച്ചറുകള്‍ വിതരണം ചെയ്യിക്കുവാനും വേണ്ട ഇടപെടല്‍ നോര്‍ക്കയുടെ ഭഗത്തുനിന്നും ഉണ്ടാകണമെന്നും സംസ്കൃതി നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചുവെന്ന് സംസ്കൃതി പത്രക്കുറിപ്പില്‍ അറിയിച്ച