Monday, October 25, 2021
HomeEdiotrs Pickകോവിഡിന്റെ ഉല്‍ഭവം വവ്വാലുകളില്‍ നിന്ന്? പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞര്‍

കോവിഡിന്റെ ഉല്‍ഭവം വവ്വാലുകളില്‍ നിന്ന്? പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞര്‍

പാരീസ്: കോവിഡ്-19ന്റെ ഉല്‍ഭവ കാരണം തേടിയുള്ള ശാസ്ത്രജ്ഞരുടെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ഉത്തര ലാവോസിലെ ചുണ്ണാമ്പ്കല്ല് ഗുഹകളില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ സാര്‍സ്-സിഒവി-2ന് സമാനമായ കൊറോണവൈറസ് കണ്ടെത്തി.

ഫ്രാന്‍സിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലാവോസ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് വവ്വാലുകളില്‍ പഠനം നടത്തുന്നത്. ഇവര്‍ പിടികൂടിയ മൂന്ന് വവ്വാലുകളിലാണ് കോവിഡ്-19ന് സമാനമായ കൊറോണ വൈറസ് സ്‌പൈക്ക് പ്രോട്ടീനുകള്‍ കണ്ടെത്തിയത്.
covid19 virus in bats1റിനോലോഫസ് എന്ന വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മഹാമാരിക്ക് തുടക്കമിട്ടത് വവ്വാലുകളിലെ വൈറസുകളില്‍ നിന്നാണെന്ന സിദ്ധാന്തത്തിന് ബലം നല്‍കുന്നതാണ് കണ്ടെത്തല്‍. റിനോലോഫസ് വവ്വാലുകള്‍ ധാരാളമായി കണ്ടുവരുന്ന പ്രദേശമാണ് ദക്ഷിണ ചൈന. വവ്വാലുകളില്‍ നിന്നുള്ള രോഗബാധ ഈ ഭാഗത്ത് സര്‍വ്വസാധാരണമാണ്.

Most Popular