ഡ്രോണ്‍ ആക്രമണത്തില്‍ ക്രിമിയന്‍ ഇന്ധനസംഭരണശാല കത്തിനശിച്ചു

കീവ്: ഡ്രോണ്‍ ആക്രമണത്തില്‍ ക്രിമിയന്‍ തുറമുഖ നഗരമായ സെവാസ്‌റ്റോപോളിലെ ഇന്ധന സംഭരണശാലയ്ക്കു തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. നാല് ഇന്ധന ടാങ്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

2014ല്‍ യുക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്തതാണ് ക്രിമിയന്‍ ഉപദ്വീപിലെ സെവാസ്‌റ്റോപോള്‍. റഷ്യന്‍ അധിവനിവേശത്തിനു ശേഷം ക്രിമിയയില്‍ ആവര്‍ത്തിച്ചുള്ള വ്യോമാക്രമണം സാധാരണമാണ്.