Friday, September 17, 2021
Home News International ഇന്തോനേഷ്യയെ പിടിച്ചുകലുക്കി ഭൂചലനം; ആറ് മരണം, വന്‍ നാശനഷ്ടം

ഇന്തോനേഷ്യയെ പിടിച്ചുകലുക്കി ഭൂചലനം; ആറ് മരണം, വന്‍ നാശനഷ്ടം

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ ഇന്ന് ഉച്ചയോടെ ശക്തമായ ഭൂചലനം. ദുരന്തത്തില്‍ ഇതിനകം ആറുപേര്‍ മരിച്ചു. കിഴക്കന്‍ ജാവയില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുവേ തലയില്‍ പാറ വീണു സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. ജാവയിലും ടൂറിസ്റ്റ് കേന്ദ്രമായ ബാലിയിലും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടോടെയാണു തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തിറങ്ങി. അതേ സമയം, സുനാമിക്കു കാരണാകുന്ന തീവ്രതയില്ലെന്ന് ഇന്തൊനേഷ്യയുടെ ഭൂചലനസൂനാമി സെന്റര്‍ മേധാവി രഹ്‌മത് ട്രിയോനോ അറിയിച്ചു.

Most Popular