Saturday, April 17, 2021
Home News International സൂയസ് കനാലിലെ തടസ്സം ഒഴിയുന്നു; എവര്‍ ഗിവണ്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്

സൂയസ് കനാലിലെ തടസ്സം ഒഴിയുന്നു; എവര്‍ ഗിവണ്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്

കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍ പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കു കപ്പല്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. കപ്പലിന്റെ 80 ശതമാനം ശരിയായ ദിശയിലേക്കു തിരിച്ചതായി സൂയസ് കനാല്‍ അധികൃതര്‍ അറിയിച്ചു. കരയില്‍ നിന്ന് 102 മീറ്റര്‍ അകലേക്ക് കപ്പല്‍ നീക്കാന്‍ സാധിച്ചിട്ടുണ്ട്. നേരത്തേ ഇത് നാല് മീറ്റര്‍ അകലെയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കു ഗതാഗതം മുടക്കി ഒരാഴ്ച്ചയായി എവര്‍ ഗിവണ്‍ കപ്പല്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ശക്തമായ കാറ്റില്‍പ്പെട്ട കപ്പല്‍ തലതിരിഞ്ഞ് കരയിലേക്കു കയറുകയായിരുന്നു. പാത തടസ്സപ്പെട്ടതോടെ 400ഓളം കപ്പലുകളാണ് ഇവിടെ കാത്തു കിടക്കുന്നത്. കണ്ടെയ്‌നര്‍ ഷിപ്പുകള്‍, എണ്ണ ടാങ്കറുകള്‍, പ്രകൃതി വാതക ടാങ്കറുകള്‍, ജീവനുള്ള മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി പോകുന്ന ചരക്കു കപ്പലുകള്‍ എന്നിവയെല്ലാം ഇവിടെ കുടുങ്ങിക്കിടക്കുന്നവയില്‍പ്പെടുന്നു.
ALSO WATCH

Most Popular