Saturday, April 17, 2021
Home News International കര്‍ഷക സമരം: യുഎന്‍ മനുഷാവകാശ വേദിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

കര്‍ഷക സമരം: യുഎന്‍ മനുഷാവകാശ വേദിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: കർഷക സമരത്തോട് അതിയായ ബഹുമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കാർഷിക നിയമങ്ങളോട് അവർക്കുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകളിൽ ഏർപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. 2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനോടൊപ്പം ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും അതുവഴി മികച്ച വരുമാനം സാധ്യമാക്കാനും ഉദ്ദേശിച്ചാണ് കാർഷിക നിയമങ്ങൾ പാസ്സാക്കിയായതെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46-ാമത് സമ്മേളനത്തിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മാണി പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.

‘2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും അതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതാണ് മൂന്ന് കാർഷിക നിയമങ്ങളും. ചെറുകിട കർഷകർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക. കർഷക സമരത്തോട് അതിയായ ബഹുമാനത്തോടെയാണ് സർക്കാർ ഇടപെട്ടത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരുമായി ചർച്ചകളിൽ ഏർപ്പെട്ടു.’-എന്നായിരുന്നു ഐക്യരാഷ്ട്ര സഭയിലെ അദ്ദേഹത്തിന്റെ വാക്കുകൾ.

അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ ചരിത്രപരമായ തീരുമാനം എന്നാണ് പാണ്ഡെ വിശേഷിപ്പിച്ചത്. അവിടുത്തെ ജനങ്ങൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യൻ ജനത അതിനെ സ്വാഗതം ചെയ്തതായും ദേശീയ നിയമങ്ങൾ ജമ്മു കാശ്മീരിലും പ്രാബല്യത്തിലായതോടെ ഭീകരാക്രമങ്ങളിൽ കുറവ് വന്നതായും അദ്ദേഹം വ്യക്തമാക്കി.

 

Most Popular