Sunday, September 19, 2021
Home News International ചൈനയിൽ വൻ തീപിടുത്തം; 14 മരണം

ചൈനയിൽ വൻ തീപിടുത്തം; 14 മരണം

ബീജിംഗ് : ചൈനയിലെ ജിലിന്റെ തലസ്ഥാനമായ ചംഗ്ചുണിലെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. 14 പേര്‍ മരിക്കുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാം എന്നാണു റിപ്പോർട്ടുകൾ. ചൈനയില്‍ അഗ്നിബാധ മൂലമുണ്ടാകുന്ന അപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular