അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാന് പിന്തുണ പ്രഖ്യാപിച്ചു

Ashraf Gani brother

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹ്‌മദ്സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചു. താലിബാന്‍ നേതാവ് കലീലുറഹ്‌മാന്‍ ഹഖ്ഖാനിയുടെ സാന്നിധ്യത്തിലാണ് ഹഷ്മത് പുതിയ സര്‍ക്കാറിനുള്ള പിന്തുണ അറിയിച്ചത്.

രാജ്യത്തെ അതിസമ്പന്നരായ കച്ചികളുട കൂട്ടായ്മയായ കച്ചീസ് ഗ്രാന്‍ഡ് കൗണ്‍സില്‍ മേധാവിയാണ് ഹഷ്മത്. ഗനി വ്യവസായ ഗ്രൂപ്പിന്റെ ചെയര്‍മാനുമാണ്. താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. യുഎഇയാണ് ഗനിക്ക് അഭയം നല്‍കിയത്.

അതേസമയം, താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം തിടുക്കത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ആഗസ്ത് 31ന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നാണ് അറിയുന്നത്. യുഎസ് സേന രാജ്യത്തു നിന്ന് സമ്പൂര്‍ണമായി പിന്‍വാങ്ങുന്ന തിയ്യതിയാണ് ആഗസ്ത് 31.