Sunday, June 20, 2021
Home News International ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ച; 18 പേര്‍ കൊല്ലപ്പെട്ടു

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ച; 18 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിംഗ്: കല്‍ക്കരി ഖനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ചൈനയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് വാതക ചോര്‍ച്ചയുണ്ടായത്. അഞ്ചു പേരെ കാണാതായെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചോങ്ക്വിംഗിയിലെ ദയാഷ്വിഡോംഗ് ഖനിയിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങളിലുണ്ടായ വീഴച്ചയാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഖനിക്കുള്ളിലെ ഉപകരണങ്ങള്‍ വിഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ദയാഷ്വിഡോംഗ് ഖനിയില്‍ നേരത്തെയും അപകടം ഉണ്ടായിട്ടുണ്ട്. സെപ്തംബര്‍ മാസത്തിലുണ്ടായ അപകടത്തില്‍ 16 പേരാണ് മരിച്ചത്. കണ്‍വേയര്‍ ബെല്‍റ്റിന് തീപിടിച്ചായിരുന്നു അന്ന് അപകടം ഉണ്ടായത്.

Most Popular