X
ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഈ നാട്ടില്‍ പട്രോളിങ് നടത്തുന്നത് പ്രേതങ്ങള്‍

ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഈ നാട്ടില്‍ പട്രോളിങ് നടത്തുന്നത് പ്രേതങ്ങള്‍

personGulf Malayaly access_timeTuesday April 14, 2020
HIGHLIGHTS
ലോക്ക്ഡൗണ്‍ നിയമം പാലിക്കാതെ രാത്രിയിലും പുറത്ത് കറങ്ങുന്ന വില്ലന്മാരെ ഓടിക്കാന്‍ കുഴിയില്‍ നിന്നിറങ്ങി വന്ന് പ്രേതങ്ങള്‍.

ജക്കാര്‍ത്ത: ലോക്ക്ഡൗണ്‍ നിയമം പാലിക്കാതെ രാത്രിയിലും പുറത്ത് കറങ്ങുന്ന വില്ലന്മാരെ ഓടിക്കാന്‍ കുഴിയില്‍ നിന്നിറങ്ങി വന്ന് പ്രേതങ്ങള്‍. പോലിസിനെ പേടിക്കാത്തവര്‍ പ്രേതങ്ങളുടെ പട്രോളിങ് തുടങ്ങിയതോടെ മാളത്തിലൊളിച്ചു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളെ വീട്ടിനുള്ളില്‍ ഇരുത്താന്‍ ലക്ഷ്യമിട്ട് ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലുള്ള കെപു ഗ്രാമത്തിലാണ് പ്രേതങ്ങളെ ഇറക്കിയുള്ള തന്ത്രം വിജയിച്ചത്.

4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര്‍ മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ പോലീസും ഗ്രാമത്തിലെ യുവസംഘത്തിന്റെ തലവനും തമ്മിലുണ്ടാക്കിയ തന്ത്രമായിരുന്നു പ്രേതങ്ങളുടെ പട്രോളിങ്.

ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഏറെ ഭീതി വിതയ്ക്കുന്ന ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ‘പൊക്കോംഗ്’ കളെയാണ് തെരുവില്‍ ഇറക്കിയത്. തലയിലും കാലിലും കെട്ടോട് കൂടിയ വെള്ളവസ്ത്ര വേഷത്തില്‍ പൊക്കോംഗുകള്‍ ജനക്കൂട്ടത്തിന് അരികിലേക്ക് എത്തുമ്പോള്‍ നാട്ടുകാര്‍ പേടിച്ച് ഓടും. ചുരുക്കത്തില്‍ തന്ത്രം വന്‍ വിജയമാകുകയായിരുന്നു. യുവാക്കളാണ് പ്രേതത്തിന്റെ വേഷംകെട്ടിയെത്തിയത്.

ഇരുട്ടത്ത് പലയിടങ്ങളിലായി പൊക്കോംഗുകളെ കണ്ടു തുടങ്ങിയതോടെ പ്രായഭേദമന്യേ എല്ലാവരും പേടിച്ച് വീട് വിട്ട് പുറത്തിറങ്ങാതായി. വൈകീട്ടത്തെ പ്രാര്‍ഥന കഴിയുന്നതോടെ ഇപ്പോള്‍ എല്ലാവരും വീടുകളില്‍ ഒതുങ്ങിക്കൂടും.

SHARE :
folder_openTags
content_copyCategory