Sunday, June 20, 2021
Home News International കാബൂളിലെ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

കാബൂളിലെ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്തുള്ള കാബൂള്‍ യൂനിവേഴ്‌സിറ്റി കാംപസില്‍ വെടിവയ്പ്പ്. സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയതെന്നും കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു.

വെടിവയപ്പിന് പിന്നാലെ പ്രദേശത്ത് സ്‌ഫോടനവും നടന്നതായാണ് റിപോര്‍ട്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. 15 പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ പോലിസ് അറിയിച്ച്. സംഭവ സമയത്ത് യൂനിവേഴ്‌സിറ്റിയില്‍ ഒരു പുസ്തക പ്രദര്‍ശനം നടക്കുകയായിരുന്നു. ഇതില്‍ പ്രമുഖ വ്യക്തികള്‍ പലരും പങ്കെടുത്തിരുന്നു.

പുസ്തക പ്രദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അഫ്ഗാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍, 40ഓളം ഇറാന്‍ പ്രസാധകര്‍ പങ്കെടുക്കുന്ന പരിപാടി ഇറാന്‍ അംബാസഡര്‍ ബഹാദൂര്‍ അമിനിയനും കള്‍ച്ചറല്‍ അറ്റാഷെ മുജ്തബ നറുസിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഞായറാഴ്ച്ച ഇറാന്‍ ഏജന്‍സിയായി ഇസ്‌ന റിപോര്‍ട്ട് ചെയ്തിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേ സമയം, ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചതായി അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

Gunmen kill at least 10 students in attack on Kabul university


 

Most Popular