Monday, October 25, 2021
HomeEdiotrs Pickഅഡള്‍ട്‌സ് ഓണ്‍ലി ഐസ്‌ക്രീമുമായി ഹാഗന്‍ ഡാസ്; എന്താണിതിന്റെ പ്രത്യേകത?

അഡള്‍ട്‌സ് ഓണ്‍ലി ഐസ്‌ക്രീമുമായി ഹാഗന്‍ ഡാസ്; എന്താണിതിന്റെ പ്രത്യേകത?

ഐസ്‌ക്രീമിനോട് എറ്റവും പ്രിയം കുട്ടികള്‍ക്കാണ്. എന്നാല്‍ പ്രശസ്ത അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ ഹേഗന്‍-ഡാസ് മുതിര്‍ന്നവര്‍ക്ക് മാത്രം കഴിക്കാന്‍ പറ്റുന്ന അഡള്‍ട്‌സ് ഓണ്‍ലി ഐസ്‌ക്രീം ഫ്‌ളേവര്‍ അവതരിപ്പിച്ചിരിക്കയാണ്. എന്ത് കൊണ്ട് കുട്ടികള്‍ക്ക് കഴിച്ചുകൂടാ എന്ന ചോദ്യത്തിന് കമ്പനി നല്‍കുന്ന മറുപടി അതില്‍ അടങ്ങിയിരിക്കുന്ന കൂട്ടിനെക്കുറിച്ചുള്ള രഹസ്യമാണ്.

ഹാഗന്‍-ഡാസ് മുതിര്‍ന്നവര്‍ക്ക് മാത്രമായി രണ്ട് പുതിയ വ്യത്യസ്ത രുചികളാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് രുചിയിലും മദ്യം ഉപയോഗിച്ചിട്ടുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഈ രുചികള്‍ ലണ്ടന്‍ കോക്ക്ടെയില്‍ വാരത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് പദ്ധതി.
HAAGEN-DAZS ICE CRAM

റം കാരമല്‍, ഐറിഷ് വിസ്‌കിയും ചോക്ലേറ്റ് വാഫിളും ചേര്‍ന്ന മറ്റൊരു ഫ്‌ളേവര്‍ എന്നിങ്ങനെ രണ്ട് രുചി കൂട്ടുകളാണ് അവതരിപ്പിക്കുന്നത്. ഈ ഐസ് ക്രീമും കഴിച്ചാല്‍ മദ്യത്തിന്റെ നേരിയ ലഹരി അനുഭവപ്പെടും. കുട്ടികള്‍ കഴിച്ചാല്‍ കാര്യങ്ങള്‍ വഷളാകാനോ മദ്യാസക്തിയിലേക്കു മാറാനോ സാധ്യതയുണ്ടെന്നതിനാലാണ് അഡള്‍ട്‌സ് ഓണ്‍ലി ആക്കിയത്.

റം, വിസ്‌കി ഫ്‌ളേവര്‍ ഐസ് ക്രീമുകളില്‍ ഓരോ പാത്രത്തിലും 0.5 ശതമാനത്തില്‍ താഴെ മാത്രം മദ്യമാണ് ഉപയോഗിക്കുന്നത്. ഒരു ബോക്‌സിന് 500 രൂപയോളമാകാം വില. രണ്ട് രുചികളും വ്യത്യസ്ത അളവുകളില്‍ ലഭ്യമാണ്.
HAAGEN-DAZS ICE CRAM1

ഇതിനുമുമ്പ്, 2020 ല്‍ ഹാഗന്‍-ഡാസിന്റെ സ്പിരിറ്റ് കളക്ഷന്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ റോസും ക്രീം ഫ്‌ളേവറും ഏറെ ജനപ്രീതി നേടിയതാണ്.
ALSO WATCH

 

Most Popular