Sunday, October 24, 2021
HomeEdiotrs Pickഒട്ടും കുലുങ്ങാതെ ഹമാസ്; ഗസയില്‍ സൈനിക പരേഡ്; ജനമധ്യത്തിലിറങ്ങി യഹിയ സിന്‍വാര്‍ (വീഡിയോ)

ഒട്ടും കുലുങ്ങാതെ ഹമാസ്; ഗസയില്‍ സൈനിക പരേഡ്; ജനമധ്യത്തിലിറങ്ങി യഹിയ സിന്‍വാര്‍ (വീഡിയോ)

ഗസാ സിറ്റി: തുടര്‍ച്ചയായി 11 ദിവസം ബോംബിട്ടിട്ടും പ്രതിരോധിച്ച് നിന്ന ഗസയില്‍ ഒട്ടും കുലുങ്ങാതെ ഹമാസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ച് തോക്കുകളേന്തിയ ഹമാസ് പോരാളികള്‍ ഗസാ തെരുവില്‍ പരേഡ് നടത്തി. ഗസയിലെ ഹമാസ് പോളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന നേതാവ് യഹിയ സിന്‍വാര്‍ ജനക്കൂട്ടത്തിലേക്കിറങ്ങി.


ശനിയാഴ്ച്ച വൈകുന്നേരമാണ് നൂറുകണക്കിന് ഹമാസ് പോരാളികള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് സൈനിക വേഷത്തില്‍ പരേഡ് നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹമാസ് നേതാവ് ബാസിം ഇസ്സയുടെ സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ചായിരുന്നു ഹമാസ് പരേഡ്. ചടങ്ങിന് നേതൃത്വം നല്‍കാനാണ് ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ ജനമധ്യത്തിലേക്കിറങ്ങിയത്. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇന്നലത്തേത്.

തെരുവോരത്ത് കൂടിനിന്ന ജനങ്ങളും രക്തസാക്ഷികളുടെ ബന്ധുക്കളും സിന്‍വാറിനെ അഭിവാദ്യം ചെയ്തു. ബാസിം ഇസ്സയുടെ മകനെ സിന്‍വാര്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. പശ്ചാത്തലത്തില്‍ രക്തസാക്ഷികളെ പ്രകീര്‍ത്തിക്കുന്ന ഗാനം മുഴങ്ങി.

സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 250ലേറെ പേരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നരവേട്ടക്കെതിരേ നടത്തിയ ചെറുത്തുനില്‍പ്പില്‍ ഗസയിലെ പോരാളി സംഘടനകള്‍ 4000ലേറെ റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തത്. ഇതില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഗസ സാധാരണ ജീവിതത്തിലേക്ക്

gaza cleaning
ഗസാ നഗരം മുഴുവന്‍ തകര്‍ന്ന കെട്ടിടങ്ങളുടെ പ്രേതനഗരം പോലെയായെങ്കിലും ജനം പതുക്കെ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്. ഗസയിലെ തിരക്കേറിയ വാണിജ്യ പ്രദേശമായ ഉമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റില്‍ തകര്‍ന്ന കാറുകളും ഉരുകിയ ഇരുമ്പ് കമ്പികളും കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞു കിടക്കുകയാണ്. മുനിസിപ്പാലിറ്റി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ നീക്കി താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.
Hamas defiant with military parade, appearance of top leader
ALSO WATCH

 

Most Popular