Monday, October 25, 2021
HomeEdiotrs Pickമസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥന നടത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം; കല്ലുകളും കസേരകളുമായി നേരിട്ട് വിശ്വാസികള്‍

മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥന നടത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം; കല്ലുകളും കസേരകളുമായി നേരിട്ട് വിശ്വാസികള്‍

ജറുസലേം: മുസ്ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍(ബൈതുല്‍ മുഖദ്ദസ്) ഇസ്രായേലി സൈന്യത്തിന്റെയും പോലിസിന്റെയും അതിക്രമം. വെള്ളിയാഴ്ച്ച രാത്രി മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ 205 ഫലസ്തീന്‍കാര്‍ക്കും 17 പോലിസുകാര്‍ക്കും പരിക്കേറ്റു.

റമദാനിലെ അവസാന വെള്ളിയാഴ്ച്ച രാത്രി പ്രാര്‍ഥനയ്‌ക്കെത്തിയ മുസ്ലിംകള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. മസ്ജിദിലേക്കു പോകുന്ന വഴിയില്‍ വന്‍തോതില്‍ പോലിസിനെ വിന്യസിച്ച് വിശ്വാസികളെ തടഞ്ഞു.

israel police
പരിക്കേറ്റ ഇസ്രായേല്‍ പോലിസുകാരന്‍

കിഴക്കന്‍ ജറുസലേമില്‍ മസ്ജിദുല്‍ അഖ്‌സയ്ക്ക് സമീപമുള്ള പ്രദേശങ്ങള്‍ കൈയേറിയ ജൂതന്മാര്‍ക്കു വേണ്ടി മുസ്ലിംകളെ ഒഴിപ്പിക്കാനാണ് പോലിസിന്റെ ശ്രമം. റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചാണ് പോലിസും സൈന്യംവും മുസ്ലിംകള്‍ക്കു നേരെ അക്രമം നടത്തിയത്.

പോലിസിനെ പ്രതിരോധിച്ച മുസ്ലിംകള്‍ ശക്തമായ കല്ലേറ് നടത്തി. മസ്ജിദിലേക്കു അതിക്രമിച്ചു കയറി വെടിയുതിര്‍ത്ത പോലിസുകാരെ വിശ്വാസികള്‍ കസേരകളും ചെരിപ്പുകളും കല്ലും വലിച്ചെറിഞ്ഞാണ് നേരിട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

masjidul aqsa muslims prayer
വെള്ളിയാഴ്ച്ച അല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിക്കുന്നു

പരിക്കേറ്റവരില്‍ ഒരാള്‍ക്ക് കണ്ണ് നഷ്ടപ്പെട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. രണ്ട് പേര്‍ക്ക് തലക്ക് ഗുരുതര പരിക്കുണ്ട്. രണ്ടു പേരുടെ താടിയെല്ല് തകര്‍ന്നു. റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രേനഡുകളില്‍ നിന്നുള്ള ആണികളും കയറി ഭൂരിഭാഗത്തിനും മുഖത്തും കണ്ണിനുമാണ് പരിക്ക്.

റമദാനില അവസാന വെള്ളിയാഴ്ച്ച ആയിരക്കണക്കിന് വിശ്വാസികളാണ് അല്‍ അഖ്‌സ പള്ളിയിലെത്തിയത്. കിഴക്കന്‍ ജറുസലേമിലെ ഈസ്റ്റ് ജര്‍റാഹില്‍ ഇസ്രായേല്‍ കൈയേറിയ ഭൂമിയില്‍ നിന്ന് മുസ്ലിംകളെ പുറത്താക്കാനുള്ള നീക്കത്തില്‍ ഇവര്‍ പ്രതിഷേധിച്ചു. തങ്ങളുടെ ജീവനും രക്തവും നല്‍കി അല്‍ അഖ്‌സ തിരിച്ചുപിടിക്കുമെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി.
Hundreds hurt as Palestinians protest evictions in Jerusalem
ALSO WATCH

Most Popular