Saturday, July 24, 2021
Home News International വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ഭാഗം പാചകം ചെയ്ത ഭാര്യ അറസ്റ്റിൽ

വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ഭാഗം പാചകം ചെയ്ത ഭാര്യ അറസ്റ്റിൽ

റിയോ ഡി ജനീറോ: വാക്ക് തർക്കത്തെ തുടർന്ന് സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഡയന്‍ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 7ന് ബ്രസീലിലാണ് സംഭവം നടന്നത്. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തുമ്ബോള്‍ നഗ്നനായി തറയില്‍ ജീവനറ്റ നിലയിലായിരുന്നു യുവാവ്. ഇയാളുടെ സ്വകാര്യഭാഗവും മുറിച്ച്‌ മാറ്റപ്പെട്ട നിലയിലായിരുന്നു.

വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടയില്‍ ഡയന്‍ ആന്ദ്രേയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയില്‍ പാനില്‍ പാചകം ചെയ്ത നിലയില്‍ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയില്‍ കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം, മൃതദേഹത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡയനെ അറസ്റ്റ് ചെയ്തത്. എട്ട് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളും ദമ്പതികൾക്കുണ്ട്.

Most Popular