
മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്ക് പുതിയ തലവന്‍
HIGHLIGHTS
മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ(ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കണ്ട്രീസ്) പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരനായ ഹുസൈന് ഇബ്രാഹിം ത്വാഹയെ തിരഞ്ഞെടുത്തു.
റിയാദ്: മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ(ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കണ്ട്രീസ്) പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരനായ ഹുസൈന് ഇബ്രാഹിം ത്വാഹയെ തിരഞ്ഞെടുത്തു. നൈജീരിയന്‍ തലസ്ഥാനമായ നിയാമില്‍ നടന്ന ഒഐസി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47ാമത് സമ്മേളനത്തിലാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭാരവാഹിയെ തിരഞ്ഞെടുത്തത്.
69കാരനായ ഹുസൈന് ഇബ്രാഹിം ഛാഡിലെ അബ്ഷ നഗരത്തിലാണ് ജനിച്ചുവളര്‍ന്നത്. നിരവധിതവണ മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ അംബാസഡറായിട്ടുണ്ട്. വിദേശകാര്യ മന്തിയടക്കമുള്ള ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി ജനറലിനെ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് അഭിനന്ദിച്ചു. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയെട്ടയെന്നും അദ്ദേഹം ആശംസിച്ചു.