Sunday, September 26, 2021
Home News International ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ് വാങ്ങിയ മരുന്ന് കോവിഡിനെ തടയില്ല; അപകടകാരിയായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തണമെന്ന് ഓക്‌സ്ഫഡ്...

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ് വാങ്ങിയ മരുന്ന് കോവിഡിനെ തടയില്ല; അപകടകാരിയായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തണമെന്ന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കൊറോണയെ കൊല്ലാന്‍ ഉതകില്ലെന്ന് പഠനത്തില്‍ തെളിഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍, ഈ മരുന്ന് വൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ട ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഇത് റിക്കവറി ട്രയലില്‍ നിന്നു പിന്‍വലിച്ചു.

യുകെയിലെ വിവിധ ആശുപത്രികളില്‍ ഉള്ള 1,500 രോഗികളിലാണ് ശാസ്ത്രജ്ഞര്‍ മലേറിയക്കെതിരേ ഉപയോഗിക്കുന്ന ഈ മരുന്ന് പരീക്ഷണം നടത്തിയത്. ഏകദേശം 170 ആശുപത്രികളിലായിട്ടായിരുന്നു പരീക്ഷണം. ഈ മരുന്ന് നല്‍കിയതുകൊണ്ട് യാതോരു ഗുണവും ഇല്ലെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. മരുന്ന് കഴിച്ചവരില്‍ 25 ശതമാനം പേര്‍ മരണമടഞ്ഞപ്പോള്‍, ഈ മരുന്ന് കഴിക്കാത്തവരില്‍ മരണനിരക്ക് 23.56 ശതമാനം ആയിരുന്നു. മാത്രമല്ല അറിത്മിയാസ്, തലവേദന, ഛര്‍ദ്ദി തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നതില്‍ നിന്നു പിന്മാറണമെന്ന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, ഇത് രോഗബാധ തടയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുകയാണ്. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ റിക്കവറി ട്രയല്‍ ഫലങ്ങള്‍ ജൂലൈ മാസത്തിന് മുന്‍പായി പുറത്തുവിടില്ലെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, ഏറെ വിവാദമായ മരുന്നിന്റെ കാര്യത്തില്‍, അപകടകരമായ ഫലങ്ങള്‍ കണ്ടതുകൊണ്ടാണ് ഇത് പുറത്തുവിടുന്നതെന്നും ഓക്്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വക്താവ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരുന്നു ഈ അദ്ഭുതമരുന്നിനായി ഏറെ വാദിച്ച പ്രമുഖന്‍. ഇന്ത്യയിലും ചൈനയിലും ചിലര്‍ ഇത് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്.

മെഡിക്കല്‍ ജേര്‍ണലായ ലാന്‍സറ്റ്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് രോഗികളില്‍ മരണകാരണമാകുന്നു എന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ലോകത്തിന്റെ ഫലഭാഗങ്ങളിലും ഈ മരുന്നില്‍ നടത്തിയിരുന്ന പരീക്ഷണങ്ങള്‍ന്‍ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കി. ഇപ്പോള്‍ പുറത്തുവന്ന ഫലം ലോകാരോഗ്യ സംഘടനയുമായി പങ്കുവച്ചിട്ടുണ്ടെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ പീറ്റര്‍ ഹോര്‍ബി അറിയിച്ചു.

എന്നാല്‍, രോഗപ്രതിരോധത്തിനായി പലയിടങ്ങളിലും ഉപയോഗിക്കുന്ന മരുന്ന് അക്കാര്യത്തില്‍ ഫലവത്താണോ എന്നതിനുള്ള പരീക്ഷണങ്ങള്‍ തുടരുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി 40,000 ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് നല്‍കും. കൊറോണാ ബാധയുള്ളവര്‍ക്കല്ല ഇത് നല്‍കുന്നത് എന്നതിനാല്‍ ഈ പരീക്ഷണത്തില്‍ അപകട സാധ്യതയില്ലെന്ന് ഇതില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

Hydroxychloroquine does not cure Covid-19, say drug trial chiefs


 

Most Popular