ലണ്ടന്‍: കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ അപകടകരിയായ വൈറസ് രൂപത്തെ കണ്ടെത്തി. ഒറിഗോണിലാണ് വാക്സിന്റെ ഫലപ്രാപ്തിയെ തടയുന്ന രൂപത്തിലുള്ള വകഭേദം കണ്ടെത്തിയത്. പുതിയ വൈറസ് ബാധിച്ച ഒരാളെ മാത്രമാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അത് രോഗിയുടെ ശരീരത്തില്‍ സ്വയം ജനിതക വ്യതിയാനം വന്നതല്ലെന്നും സമ്പര്‍ക്കത്തിലൂടെ കിട്ടിയതാണെന്നും വ്യക്തമായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
ബ്രിട്ടനില്‍ നേരത്തേ കണ്ടെത്തിയ B.1.1.7 എന്ന വകഭേദം അമേരിക്കയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. 46 സംസ്ഥാനങ്ങളിലെ 2,500 പേര്‍ക്ക് ഇതിനകം ഈ വൈറസ് ബാധിച്ചു കഴിഞ്ഞു. ഒറിഗോണില്‍ കണ്ടെത്തിയ വൈറസും ഇതിന് സമാനമാണെങ്കിലും അതില്‍ E484K പുതിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചിട്ടുണ്ട്. ഇത് ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ വൈറസിലുണ്ടായിരുന്നതാണ്. ഈ വ്യതിയാനം വാക്സിനുകളുടെ ഫലപ്രാപ്തി വളരെയധികം കുറയ്ക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായിട്ടുള്ളത്.
ALSO WATCH