Monday, October 25, 2021
HomeNewsInternationalവാക്സിനേഷൻ അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ ,നടപടിയിൽ പ്രധിഷേധം അറിയിച്ച് ഇന്ത്യ

വാക്സിനേഷൻ അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ ,നടപടിയിൽ പ്രധിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി/ലണ്ടൻ: ഇന്ത്യയിൽനിന്ന് കോവിഡ് കുത്തിവെപ്പെടുത്ത്‌ രാജ്യത്ത് എത്തുന്നവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള നടപടിയുമായി ബ്രിട്ടൻ. യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണം. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും നിയമം ബാധകമാണ്.ഇക്കാര്യത്തിൽ കേന്ദ്രം രേഖാമൂലം ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു .

ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശവിവേചനമാണെന്ന് വിമർശനമുയർന്നു. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ബ്രിട്ടനിൽ തന്നെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന വാക്സിൻ ബ്രിട്ടനിലും ഉപയോഗിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന രാജ്യത്ത് കുത്തിവെച്ചാൽ അതിന് അംഗീകാരം നൽകാത്തതിനെതിരേ വലിയ പ്രതിഷേധമാണുള്ളത്.

ഇന്ത്യയിൽ നിന്നുള്ള നിരവധി ബിസിനസ്സുകാരും വിദ്യാർഥികളുമാണ് ബ്രിട്ടനിലേക്ക് യാത്രചെയ്യാൻ കാത്തിരിക്കുന്നത് ഈ സാഹചര്യത്തിൽ യുക്കെയുടെ നടപടി വെല്ലുവിളി ഉയർത്തുകയാണ്.

Most Popular