Tuesday, May 18, 2021
Home News International യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് തൊട്ടു മുമ്പായി ഇന്ത്യയിലെ അതിസമ്പന്നര്‍ ലണ്ടനില്‍ പറന്നിറങ്ങി

യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് തൊട്ടു മുമ്പായി ഇന്ത്യയിലെ അതിസമ്പന്നര്‍ ലണ്ടനില്‍ പറന്നിറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തുന്നതിനു തൊട്ടു മുമ്പായി ലക്ഷങ്ങള്‍ പൊടിച്ച് ഇന്ത്യയിലെ അതിസമ്പന്നരായ ചിലര്‍ സ്വകാര്യ വിമാനങ്ങളില്‍ ലണ്ടനിലെത്തി. വെള്ളിയാഴ്ച രാവിലെ 8.30 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിനു തൊട്ടുമുമ്പായി എട്ട് സ്വകാര്യ വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്ന് ലണ്ടനിലെത്തിയതെന്ന് ഫ്ളൈറ്റ്അവയര്‍ വെബ്സൈറ്റ് കാണിക്കുന്നു. മുംബൈയില്‍ നിന്ന് നാലും ദല്‍ഹിയില്‍ നിന്ന് മൂന്നും അഹമദാബാദില്‍ നിന്ന് ഒന്നും വിമാനങ്ങളാണ് ലണ്ടനിലെത്തിയത്.

കോവിഡും ഓക്സിജന്‍ ക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷിതത്വം തേടിയാണ് കോടീശ്വരന്‍മാര്‍ നാടുവിട്ടത്. ചിലര്‍ പ്രത്യേക വിമാനം വാടകയ്ക്കെടുത്തായിരുന്നു യാത്ര. ഒരു വിമാനത്തിനുള്ള ചെലവ് 72 ലക്ഷം രൂപ (70,000 പൗണ്ട്) വരെ ആകാമെന്നും ഈ വെബ്സൈറ്റില്‍ കാണിക്കുന്നു. ഇവയില്‍ പല വിമാനങ്ങളും അവസാന മണിക്കൂറിലാണ് ലണ്ടനിലിറങ്ങിയത്. എന്നാല്‍ യാത്രാ വിലക്ക് നിലവില്‍ വന്നതിനെ തുടര്‍ന്ന് സമ്പന്നരുടെ ഏതാനും വിമാനങ്ങളെ ലണ്ടനില്‍ ഇറങ്ങാനും സാധിക്കാതെ വന്നു.

Most Popular