Friday, August 19, 2022
HomeNewsInternationalഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തു വിട്ട് ഇറാന്‍

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തു വിട്ട് ഇറാന്‍

ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ബേസിന്റെ ഉപഗ്രഹ ചിത്രം ഇറാന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇറാന്റെ ഉപഗ്രഹമായ അല്‍ നൂര്‍ ആണ് അല്‍ ഉദൈദിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പുറത്തു വിട്ടത്.

അമേരിക്കയുടെ അറബ് മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അല്‍ നൂര്‍ ഉപഗ്രഹം പൂര്‍ണമായും വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് മേധാവി ബ്രിഗേഡിയര്‍ ആമിര്‍ അലി ഹാജിസാദെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

iran missile fire

ഇന്നലെ ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ തീര്‍ത്ത അമേരിക്കന്‍ പടക്കപ്പലിന്റെ വ്യാജ മാതൃകയ്ക്ക് നേരെ തൊടുത്തുവിട്ടിരുന്നു. അമേരിക്കയുടെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാന്‍ ഇറാന്‍ പര്യാപ്തമാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. അതിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ തന്നെ അമേരിക്കയുടെ ഏറ്റവും വലിയ താവളമായ അല്‍ ഉദൈദ് ബേസിന്റെ ചിത്രം പുറത്തുവിട്ടത്.

ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് വെല്ലുവിളിരൂപത്തിലുള്ള ഇറാന്റെ നടപടി. ഇറാന്‍ മിസൈല്‍ പരീക്ഷണത്തെ നിരുത്തവാദപരമായ നടപടിയെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.

Most Popular