Thursday, June 17, 2021
Home News International ഇറാന്‍ ആണവ കേന്ദ്രത്തില്‍ ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞു

ഇറാന്‍ ആണവ കേന്ദ്രത്തില്‍ ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞു

തെഹ്‌റാന്‍: ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തിയയാളെ തിരിച്ചറിഞ്ഞതായി ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍. റിസ കരീമി എന്നയാളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഞായറാഴ്ച്ച നടന്ന സ്‌ഫോടനത്തിന് മുമ്പ് തന്നെ ഇയാള്‍ രാജ്യം വിട്ടതായും റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

പ്രതിയുടെ ഫോട്ടോയും ഇറാന്‍ പുറത്തുവിട്ടു. ഇന്റര്‍പോള്‍ വാണ്ടഡ് എന്ന തലക്കെട്ടോട് കൂടിയാണ് 43കാരന്റെ ഫോട്ടോ പുറത്തുവിട്ടത്. ഇയാളെ അറസ്റ്റ് ചെയ്ത് രാജ്യത്തിന് കൈമാറുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. നതാന്‍സ് യുറേനിയം സമ്പൂഷ്ടീകരണ പ്ലാന്റിലെ സ്‌ഫോടനത്തില്‍ തകര്‍ന്ന സെന്‍ട്രിഫ്യൂജുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തടസ്സപ്പെട്ട സേവനങ്ങള്‍ സാധാരണ നിലയിലായതായും അധികൃതര്‍ വ്യക്തമാക്കി.
ALSO WATCH

Most Popular