ബാഗ്ദാദ്: ഇറാഖില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 50 ലധികം ആളുകൾ വെന്തുമരിച്ചു . 67 പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ നഗരമായ നാസറിയയിലെ ഇമാം അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയിലെ ഐസലേഷന്‍ സെന്ററിലാണ് തീപിടിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളെ ഇവിടെ നിന്നും മാറ്റി. ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികവിവരം. അപകടത്തെ തുടര്‍ന്ന് ആശുപത്രിയുടെ പുറത്ത് പ്രതിഷേധം നടന്നു.