ബഗദാദ: ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബദുല്‍ മഹദിയുടെ രാജി പാര്‍ലമെന്റ് അംഗീകരിച്ചു. ബഗ്ദാദില്‍ നടന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ രാജിക്ക് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തോട് അടുത്ത പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ പ്രസിഡന്റ് ബര്‍ഹാം സാലിഹ് ആവശ്യപ്പെടുമെന്ന് സ്പീക്കര്‍ മുഹമ്മദ് അ്ല്‍ ഹല്‍ബൂസി പറഞ്ഞു.
വെള്ളിയാഴ്ചയാണ് അബദുല്‍ മഹദി രാജി വയ്ക്കുന്നതായി അറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്ച അടിയന്തര മന്ത്രിസഭ ചേര്‍ന്ന് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെയും രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.
രാജ്യത്ത് മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രകതരൂഷിതമായ സാഹചര്യത്തിലാണ് അബദുല്‍ മഹദിക്ക് പടിയിറങ്ങേണ്ടി വന്നത്. പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരിടത്ത് മാത്രം 44 പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശിയ നേതാവ് ആയത്തുല്ല അലി അല്‍ സിസതാനി പ്രധാനമന്ത്രിക്കു നല്കിയ പിന്തുണ പിന്‍വലിക്കാനും ഭരണമാറ്റത്തിനും പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒകടോബര് മുതല്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ 400ലേറെ പേരാണ ഇതുവരെ കൊല്ലപ്പെട്ടത്.