Wednesday, December 1, 2021
HomeNewsInternationalഇസ്ലാമിക് എമിറേറ്റിനെ ലോകം അംഗീകരിക്കുമോ? മോസ്‌കോ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് താലിബാന്‍

ഇസ്ലാമിക് എമിറേറ്റിനെ ലോകം അംഗീകരിക്കുമോ? മോസ്‌കോ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് താലിബാന്‍

കാബൂള്‍: മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള അഫ്ഗാന്‍ സര്‍ക്കാരിനെ(Afganistan) അംഗീകരിക്കുന്നതിനും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന യോഗം(Moscow Meeting) വഴി തുറക്കുമെന്ന പ്രതീക്ഷയില്‍ താലിബാന്‍.

ഉപ പ്രധാനമന്ത്രി അബ്ദുല്‍ സലാം ഹനഫിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കളുടെ സംഘമാണ് നാളെ മോസ്‌കോയില്‍ നടക്കുന്ന യോഗത്തില്‍ ഇസ്ലാമിക് എമിറേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന്‍ സംഘത്തിലുണ്ടാവും.

അഫ്ഗാനിലെ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുകയെന്ന് സാംസ്‌കാരിക, വാര്‍ത്താവിനിമയ സഹമന്ത്രി സബീഉല്ല മുജാഹിദ് പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ അഫ്ഗാനിസ്താന്‍ ഇസ്ലാമിക് എമിറേറ്റിനെ അംഗീകരിക്കുന്നതിന് ഈ യോഗം വഴിതുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക, ചൈന, പാകിസ്താന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ മോസ്‌കോ യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
ALSO WATCH

Most Popular