Monday, September 26, 2022
HomeNewsInternationalഇസ്മാഈല്‍ സാബ്‌റി മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്

ഇസ്മാഈല്‍ സാബ്‌റി മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്

ക്വലാലംപൂര്‍: മുന്‍ മലേഷ്യന്‍ ഉപപ്രധാനമന്ത്രി ഇസ്മാഈല്‍ യാഖൂബ് സാബ്രി മലേഷ്യന്‍ പ്രധാനമന്ത്രി പദവിയിലേക്ക് അടുക്കുന്നു. ഈയാഴ്ച്ച ആദ്യം തകര്‍ന്ന സഖ്യത്തില്‍ നിന്നുള്ള ഭൂരിപക്ഷത്തിന്റെ പിന്തുണ പാര്‍ലമെന്റില്‍ ഇസ്മാഈല്‍ സാബ്രിക്ക് ലഭിച്ചിട്ടുണ്ട്.

ഇത് യാഥാര്‍ത്ഥ്യമായാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷന്‍(ഉംനോ) വീണ്ടും മലേഷ്യയില്‍ അധികാരത്തിലെത്തും. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഉംനോ പൊതുതിരഞ്ഞെടുപ്പില്‍ തോറ്റത്.

ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസീന്‍ ഈയാഴ്ച്ച ആദ്യം രാജിവച്ചത്. സഖ്യം ഇസ്മാഈല്‍ സാബ്രിയെ ഐക്യകണ്‌ഠേന പിന്തുണച്ചതായി നിലവില്‍ കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായ മുഹ്‌യിദ്ദീന്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിലും നിലവിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച നയം തുടരുമെന്ന് ഉറപ്പാക്കുന്നതിനാണ് അദ്ദേഹത്തിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് മുഹ്‌യിദ്ദീന്‍ പറഞ്ഞു.

Most Popular