Sunday, September 26, 2021
Home News International പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ ശ്രമം; ഫലസ്തീനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്രായേല്‍

പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ ശ്രമം; ഫലസ്തീനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്രായേല്‍

ഗസ: അടുത്ത 48 മണിക്കൂറിനുള്ളില്‍ നൂറുകണക്കിന് ഫലസ്തീന്‍ ബുദ്ധിജീവികളെയും എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍.

അധിനിവേശ പദ്ധതിയെ എതിര്‍ക്കുകയും സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഫലസ്തീന്‍കാര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലെന്ന് ഫലസ്തീന്‍ ബുദ്ധിജീവിയായ ഡോ. യാര ഹവാരി ട്വീറ്റ് ചെയ്തു. ഇസ്രായേലിലുള്ള 500ലേറെ ഫലസ്തീനികളെ അടുത്ത 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും അല്‍ സബകയില്‍ സീനിയര്‍ പോളിസി അനലിസ്റ്റും എഴുത്തുകാരിയുമായ ഹവാരി പറഞ്ഞു.


അധിനിവേശ ശക്തികളുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, ജോലി ചെയ്യുന്ന യുവാക്കള്‍ തുടങ്ങിയവരെ പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ട്. മെയ് 9 മുതല്‍ 1,400ലേറെ ഫലസ്തീന്‍കാരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി ഹവാരി പറഞ്ഞു. ഇതില്‍ 200 പേര്‍ക്കെതിരേ മാത്രമാണ് കുറ്റം ചുമത്തിയത്.
ALSO WATCH

 

Most Popular