Monday, September 26, 2022
HomeNewsInternationalകാസിം സുലൈമാനിയെ കൊല്ലാന്‍ കെണിയൊരുക്കിയത് മൊസാദ്; അമേരിക്കയ്ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറി

കാസിം സുലൈമാനിയെ കൊല്ലാന്‍ കെണിയൊരുക്കിയത് മൊസാദ്; അമേരിക്കയ്ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറി

തെഹ്‌റാന്‍: ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി കാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ അമേരിക്കയെ സഹായിച്ചത് ഇസ്രയേല്‍ ചാരസംഘടനായ മൊസാദ്. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജന്‍സ് സുലൈമാനിയെ ട്രാക്കുചെയ്യാന്‍ സഹായിച്ചതായാണ് റിപോര്‍ട്ട്.

ബാഗ്ദാദില്‍ ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുലൈമാനി സെല്‍ഫോണുകള്‍ പലതവണ മാറ്റിയിരുന്നു. എന്നാല്‍, സുലൈമാനിയുടെ സെല്‍ഫോണ്‍ പാറ്റേണുകള്‍ നേരത്തേ കൃത്യമായി പഠിച്ചിരുന്ന മൊസാദ് ഈ വിവരം അമേരിക്കന്‍ ഇന്റലിജന്‍സിന് കൈമാറുകയായിരുന്നു.

ഈ നമ്പറുകള്‍ ട്രാക്ക് ചെയ്ത് ബാഗ്ദാദിലെ സുലൈമാനിയുടെ നീക്കങ്ങളെല്ലാം ഇസ്രായേലും അമേരിക്കയും വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഇസ്രായേല്‍ നയതന്ത്രജ്ഞര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുലൈമാനിയെ വധിച്ച ഡ്രോണ്‍ ആക്രമണം സയണിസ്റ്റുകള്‍ സംവിധാനം ചെയ്തതാണെന്ന് കഴിഞ്ഞ മാസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും ആരോപിച്ചിരുന്നു.

2020 ജനുവരി 3 നാണ് ബാഗ്ദാദ് സന്ദര്‍ശിക്കുന്നതിനിടെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടത്. മിഡില്‍ ഈസ്റ്റിലെ ഇറാന്റെ പല സൈനിക നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്ന സുലൈമാനിയുടെ കൊലപാതകം ഇറാന കനത്ത തിരിച്ചടിയായിരുന്നു.

Most Popular