Monday, September 26, 2022
HomeNewsInternationalഗസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; സംഘര്‍ഷം രൂക്ഷമാവുന്നു

ഗസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; സംഘര്‍ഷം രൂക്ഷമാവുന്നു

ഗസാ സിറ്റി: ഗസയിലെ നിരവധി പ്രദേശങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ ഇസ്രായേലി ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ബോംബിങ് എന്നാണ് ഇസ്രായേലിന്റെ അവകാശ വാദം. ഇരുഭാഗത്തും ആളപായമുണ്ടായതായി റിപോര്‍ട്ടില്ല. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഇരുഭാഗത്തും ആക്രമണം നടക്കുന്നത്.

ഹമാസ് സൈനിക പരിശീലനത്തിനും ആയുധങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിക്കുന്ന നാല് കെട്ടിടങ്ങള്‍ക്ക് നേരെയാണ് ബോംബ് വര്‍ഷം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം ട്വിറ്ററില്‍ അവകാശപ്പെട്ടു.

എന്നാല്‍, ഇസ്രായേലിന്റെ അതീവ സുരക്ഷാ തടവറയില്‍ നിന്ന് ആറ് ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ടതിലുള്ള രോഷമാണ് ഇസ്രായേല്‍ സൈന്യം പ്രകടിപ്പിക്കുന്നതെന്ന് ഹമാസ് വക്താവ് ഹസം ഖാസിം പറഞ്ഞു. രക്ഷപ്പെട്ടരില്‍ നാലു പേരെ ഇസ്രായേല്‍ സൈന്യം വീണ്ടും പിടികൂടിയിരുന്നു. രണ്ടുപേര്‍ ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലാണ്.

ബോംബ് വര്‍ഷത്തിലൂടെ ഫലസ്തീന്‍കാരുടെ ആത്മവിശ്വാസം തകര്‍ക്കാനും ഭീതി വിതയ്ക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഹസം ഖാസിം പറഞ്ഞു. എന്നാല്‍, കൂടുതല്‍ ആക്രമണത്തിന് ശ്രമിക്കുയോ രക്ഷപ്പെട്ടവരെ കൊലപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Most Popular