Saturday, October 23, 2021
HomeNewsInternationalലബ്‌നാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ലബ്‌നാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ബെയ്‌റൂത്ത്: ലബ്‌നാനിലെ ഹിസ്ബുല്ല നിരീക്ഷണ പോസ്റ്റുകള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സൈനികര്‍ക്കു നേരെ വെടിവയ്പ്പ് നടന്നതിനെ തുടര്‍ന്നാണ് വ്യോമാക്രമണമെന്നാണ് റിപോര്‍ട്ട്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യുഎന്‍ അതിര്‍ത്തി രേഖയ്ക്ക് സമീപം മനാറ എന്ന സ്ഥലത്തോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. ഹിസ്ബുല്ല ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിക്കു മുകളില്‍ പറന്ന ഇസ്രായേല്‍ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായി ശനിയാഴ്ച്ച ഹിസ്ബുല്ല അറിയിച്ചിരുന്നു.

Israel launches air attacks at Hezbollah posts on Lebanon border

Most Popular