Friday, September 30, 2022
HomeNewsInternationalസിറിയന്‍ തലസ്ഥാനത്ത് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം

സിറിയന്‍ തലസ്ഥാനത്ത് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന്റെ( Damascus) പരിസരപ്രദേശങ്ങളില്‍ ഇസ്രായേല്‍ മിസൈല്‍ ആക്രമണം(Israel missile attack). തലസ്ഥാനത്തെ ലക്ഷ്യമിട്ട് നിരവധി മിസൈലുകള്‍ വര്‍ഷിച്ചതായി സിറിയന്‍ സര്‍ക്കാര്‍ ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായതായും റിപോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച സിറിയന്‍ തലസ്ഥാനത്തെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, സിറിയന്‍ വ്യോമ പ്രതിരോധ സംവിധാനം ഇത് തകര്‍ക്കുകയായിരുന്നു.

ഒക്ടോബര്‍ 14ന് മധ്യ സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതു പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.

മേഖലയില്‍ വര്‍ധിച്ച് വരുന്ന ഇറാന്റെ സ്വാധീനവും സിറിയയിലെ ഇറാന്‍ സൈനിക സാന്നിധ്യവുമാണ് ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇത് തടയുന്നത് ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയിരുന്നു. എന്നാല്‍, അവയൊന്നും സ്ഥിരീകരിക്കാന്‍ മിക്കപ്പോഴും ഇസ്രായേല്‍ തയ്യാറാവാറില്ല.
ALSO WATCH

Most Popular