Thursday, September 23, 2021
Home News International ഗസ്സയ്ക്ക് പിന്നാലെ സിറിയയ്ക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ

ഗസ്സയ്ക്ക് പിന്നാലെ സിറിയയ്ക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ

ഗസ്സയ്ക്ക് പിന്നാലെ സിറിയയ്ക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ. സിറിയന്‍ തലസ്​ഥാന നഗരമായ ഡമസ്​കസിലാണ്​ ചൊവ്വാഴ്​ച രാത്രി ആക്രമണമുണ്ടായത്​. നഗരത്തി​െന്‍റ മധ്യ, ദക്ഷിണ ഭാഗങ്ങളിലാണ്​ മിസൈലുകള്‍ സ്​​ഫോടനം തീര്‍ത്തത്​​. 11 സര്‍ക്കാര്‍ അനുകൂല പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്​. ഏഴു സൈനികരും നാല്​ മിലീഷ്യകളുമാണ്​ മരിച്ചത്​. ലബനാനോടു ചേര്‍ന്ന ഹിംസ്​ പ്രദേശത്തും ആക്രമണം നടന്നു.

മേയ്​ ആരംഭത്തില്‍ തുറമുഖ നഗരമായ ലടാകിയയില്‍ ഇസ്രായേല്‍ മിസൈലുകള്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്​​ സ്വാധീനമുള്ള സിറിയന്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ ആക്രമണ പരിധിയില്‍ കൊണ്ടുവരുന്നത്​ യു.എസ് അനുഗ്രഹാശിസ്സുകളോടെയാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടങ്ങളിലെ ഇറാന്‍ സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഇതുവഴിയാക​ുമെന്ന്​ യു.എസും ഇസ്രായേലും കണക്കുകൂട്ടുന്നു. അതേ സമയം, ചൊവ്വാഴ്​ച രാത്രിയിലെ ആക്രമണം കാര്യമായ നാശന്​ഷടമുണ്ടാക്കിയില്ലെന്നും പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌​ അവയെ തകര്‍ത്തതായും സിറിയ അവകാശപ്പെട്ടു. ആഭ്യന്തര സംഘര്‍ഷം പൊട്ടി​പ്പുറപ്പെട്ട 2011നു ശേഷം സിറിയയിലെ വിവിധ താവളങ്ങളില്‍ ഇസ്രായേല്‍ നൂറുകണക്കിന്​ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്​.

Most Popular