Thursday, December 2, 2021
HomeNewsInternationalഇസ്രായേല്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട ബാക്കി രണ്ട് ഫലസ്തീന്‍കാരെയും പിടികൂടി

ഇസ്രായേല്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട ബാക്കി രണ്ട് ഫലസ്തീന്‍കാരെയും പിടികൂടി

തെല്‍ അവീവ്: ഇസ്രായേലിലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് 10 ദിവസം മുമ്പ് രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ ബാക്കിയുള്ള രണ്ട് പേരെയും പുടികൂടിയതായി ഇസ്രായേല്‍ പോലിസ്. കിഴക്കന്‍ ജില്ലയിലെ ജെനിന്‍ നഗരത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഇസ്രായേല്‍ പ്രതിരോധ സേന, പൊതു സുരക്ഷാ സര്‍വീസ്, സ്‌പെഷ്യല്‍ പോലിസ് സേന എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചേ അദ്‌റഈ പറഞ്ഞു. നായിഫ് കമാംജി, മുനാദല്‍ യാക്കൂബ് ഇന്‍ഫിയാത്ത് എന്നിവരാണ് പിടിയിലായത്. ജെനിനില്‍ ഇവര്‍ താമസിച്ചിരുന്ന വീട് സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേരും കീഴടങ്ങുകയായിരുന്നു.

സപ്തംബര്‍ 6ന് ഗില്‍ബോവ ജയിലില്‍ നിന്ന് സിങ്ക് വഴി തുരങ്കമുണ്ടാക്കിയാണ് ആറ് പേരും രക്ഷപ്പെട്ടത്. ഇതില്‍ രണ്ട് പേരെ സപ്തംബര്‍ 10നും രണ്ടു പേരെ പിറ്റേദിവസവും പിടികൂടിയിരുന്നു.

Most Popular