ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിവിലിയന്മാര് ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഒരു സിവിലിയന്‍, മൂന്ന് സര്‍ക്കാര്‍ സൈനികര്‍, ഏഴ് വിദേശ പോരാളികള്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
ദമസ്കസിന് തെക്കു ഭാഗത്തുള്ള ദാരാ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പോരാളികളുടെയും ഹിസ്ബുല്ല പോരാളികളുടെയും കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ല പോരാളികള്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഒബ്സര്‍വേറ്ററി അറിയിച്ചു.
2011ല്‍ സിറിയയിലെ ആഭ്യന്തര കലാപം ആരംഭിച്ചത് മുതല്‍ പല തവണ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. പ്രധാനമായും ഇറാന്, ഹിസ്ബുല്ല സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. സര്‍ക്കാര്‍ സൈനികര്‍ക്കു നേരെയും ആക്രമണം നടക്കാറുണ്ട്.
ഇസ്രായേല്‍ കൊലപ്പെടുത്തുന്ന ഓരോ പോരാളികള്‍ക്കും പകരമായി ഒരു ഇസ്രായേലി സൈനികനെ തങ്ങള്‍ വധിക്കുമെന്ന് ഞായറാഴ്ച്ച ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ല മുന്നറിയിപ്പ് നല്‍കിയിരുന്നു.
Israel strikes near Damascus kill 11