Monday, June 21, 2021
Home News International അല്‍ജസീറ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു (വീഡിയോ)

അല്‍ജസീറ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു (വീഡിയോ)

ദോഹ: ഖത്തറിന്റെ അല്‍ ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്ന ഗസയിലെ 13 നില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപോര്‍ട്ട്. നിരവധി റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപോര്‍ട്ടില്ല.


ഗസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രായേല്‍ നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും പുതിയതാണ് ഇതെന്ന് എപി റിപോര്‍ട്ട് ചെയ്തു. മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു.

Most Popular