Sunday, November 28, 2021
HomeNewsInternationalഅതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് ഫലസ്തീന്‍കാരെ കൂടി പിടികൂടിയതായി ഇസ്രായേല്‍

അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് ഫലസ്തീന്‍കാരെ കൂടി പിടികൂടിയതായി ഇസ്രായേല്‍

തെല്‍ അവീവ്: ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് ഈയാഴ്ച്ച ആദ്യം രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ രണ്ടുപേരെ കൂടി പിടികൂടിയതായി ഇസ്രായേല്‍ പോലിസ്. സക്കരിയ സുബൈദി, മഹ്‌മൂദ് അല്‍ റിദ എന്നിവരെയാണ് ശനിയാഴ്ച്ച രാവിലെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ ഇസ്രായേലിലെ ഒരു ഗാരേജിലാണ് ഇവരെ കണ്ടെത്തിയത്.


രക്ഷപ്പെട്ട ആറ് ഫലസ്തീന്‍കാരില്‍ രണ്ടു പേരെ പിടികൂടിയതായി ഇന്നലെ ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇനി രണ്ടുപേരാണ് ബാക്കിയുള്ളത്. നസറേത്തിന് സമീപമുള്ള ക്രിസ്ത്യന്‍ പുണ്യകേന്ദ്രമായ മൗണ്ട് പ്രെസിപിസില്‍ നിന്നാണ് ആദ്യത്തെ രണ്ടു പേരെ കണ്ടെത്തിയത്. ഫലസ്തീന്‍ സംഘടനയായ ഇസ്ലാമിക ജിഹാദിലെ അംഗങ്ങളാണ് ഇവര്‍. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
palestine prisoners1അതീവ സുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി ആറ് തടവുകാര്‍ രക്ഷപ്പെട്ടത് ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ഏത് വിധേനയും കണ്ടെത്തുന്നതിന് വ്യാപക തിരച്ചിലാണ് ഇസ്രായേല്‍ നടത്തുന്നത്.

Most Popular