Monday, June 21, 2021
Home News International കരയാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍ സൈന്യം ഗസാ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; മരണം 100 കവിഞ്ഞു

കരയാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍ സൈന്യം ഗസാ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; മരണം 100 കവിഞ്ഞു

ഗസാ സിറ്റി: ആകാശത്ത് നിന്നുള്ള ബോംബിങും ഷെല്‍ വര്‍ഷവും തുടരുന്നതിനിടെ കരയാക്രമണത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇസ്രായേല്‍ സൈനികര്‍ കൂട്ടത്തോടെ ഗസാ അതിര്‍ത്തിയിലേക്കു നീങ്ങുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച രാവിലെ വരെ കരയാക്രമണം തുടങ്ങിയിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കരയാക്രണം തുടങ്ങിയതായുള്ള റിപോര്‍ട്ടുകള്‍ ഇസ്രായേലും നിഷേധിച്ചു.

ഇദുല്‍ ഫിത്വര്‍ ദിനത്തിലും തുടര്‍ന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 28 കുട്ടികള്‍ ഉള്‍പ്പെടെ 109 ഫലസ്തീന്‍കാര്‍ മരിച്ചു. ഇന്നലെ ഒരു വീട്ടില്‍ നിന്ന് മൂന്ന് കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. 580ലേറെ പേര്‍ക്ക് പരിക്കേറ്റു.

അതേ സമയം, ഹമാസും മറ്റു പോരാളി സംഘടനകളും നടത്തിയ തിരിച്ചടിയില്‍ ആറ ഇസ്രായേലികളും ഒരു മലയാളിയും കൊല്ലപ്പെട്ടു. ഗസയില്‍ നിന്ന് 100 കണക്കിന് റോക്കറ്റുകള്‍ തൊടുത്തതായും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായും ഇസ്രായേല്‍ അറിയിച്ചു.

ഇസ്രായേലിലെ നിരവധി നഗരങ്ങളില്‍ ജൂതന്മാരും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷവും മൂര്‍ഛിക്കുകയാണ്. അതിനിടെ ദക്ഷിണ ലബനാനില്‍ നിന്നും ഇസ്രായേലിന് നേര്‍ക്ക് റോക്കറ്റാക്രമണം തുടങ്ങിയിട്ടുണ്ട്.
ALSO WATCH

Most Popular