ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു; അമേരിക്കയില്‍ രോഗബാധിതര്‍ ലക്ഷത്തിലേറെ

corona sprea

വാഷിങ്ടണ്‍: ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി. സ്‌പെയിനിലെ മരണം 5,690ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 832 പേരാണ് ഇവിടെ മരിച്ചത്.

അതേ സമയം, അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുകയറുകയാണ്. 1,04,000 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 1,700 പേര്‍ യുഎസ്എയില്‍ കോവിഡ് മൂലം മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പറയുന്നു.

ലോകത്താകമാനം ആറ് ലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. 1,31,000 പേര്‍ക്ക് കൊറോണ ഭേദമായി. 27,000 പേരാണ് ഇതിനകം മരിച്ചത്.

രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടിക്കട്ട് നഗരങ്ങളില്‍ നിര്‍ബന്ധിത ക്വാരന്റൈന്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. രണ്ടാഴ്ച്ചത്തേക്കാണ് ഈ നഗരങ്ങള്‍ അടച്ചിടുക.

Italy’s coronavirus death toll passes 10,000