കൊറോണ പ്രതിരോധം: ജപ്പാന്‍ 20 രാജ്യങ്ങള്‍ക്കു സൗജന്യമായി മരുന്ന് നല്‍കും

Favipiravir medicine

അങ്കാറ: തുര്‍ക്കി ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് ജപ്പാന്‍ സൗജന്യമായി പനിയെ പ്രതിരോധിക്കാനുള്ള സൗജന്യ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ജപ്പാന്‍ വേദശകാര്യമന്ത്രി തോഷിമിറ്റ്‌സു മൊതേഗി പറഞ്ഞു. നിലവില്‍ ക്ലിനിക്കല്‍ ടെസ്റ്റ് പുരോഗമിക്കുന്ന അവിഗാന്‍ എന്ന മരുന്നാണ് നല്‍കുക. ബള്‍ഗേറിയ, ചെക്ക് റിപബ്ലിക്ക്, ഇന്തോനേഷ്യ, ഇറാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ജപ്പാന്റെ മരുന്ന് ലഭിക്കും.

30 രാജ്യങ്ങള്‍ കൂടി മരുന്നില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മൊതേഗി പറഞ്ഞു. അവിഗാന്റെ ക്ലിനിക്കല്‍ പരിശോധന അന്താരാഷ്ട്ര തലത്തില്‍ വ്യാപിപ്പിക്കുന്നതിന് താല്‍പര്യമുള്ള രാജ്യങ്ങളുമായി കൈകോര്‍ക്കും.

ഫാവിപിരാവിര്‍ എന്ന പേരിലും അറിയപ്പെടുന്ന അവിഗാന്‍ ഇന്‍ഫളുവന്‍സ ചികില്‍സയ്ക്കായി ജപ്പാനിലെ തൊയാമ കെമിക്കല്‍ വികസിപ്പിച്ചതാണ്.എന്നാല്‍, ഇത് കൊറോണവൈറസിനെതിരേയും ഫലപ്രദമാണെന്ന് ചൈനയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ജപ്പാനില്‍ ഇതിനകം 4,250 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 93 പേര്‍ മരിക്കുകയും ചെയ്തു.