Thursday, July 29, 2021
Home News International ക്യൂബയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ജോ ബൈഡന്‍

ക്യൂബയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : ക്യൂബയില്‍ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ക്യൂബന്‍ ജനതയ്ക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും തങ്ങളുടെ ഭരണാധികാരികള്‍ ആരാണെന്ന് തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ബൈഡന്‍ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.

കൊവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ക്യൂബന്‍ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണം. ജനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബൈഡന്‍ പറഞ്ഞു.

രാജ്യത്ത് ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ക്യൂബയില്‍ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും കൊവിഡ് പകരുന്നത് തടയുന്നതിനും സര്‍ക്കാര്‍ പരാജയമാണെന്ന വാദം ക്യൂബന്‍ ജനതയ്ക്കിടയില്‍ ശക്തമാണ്.

Most Popular