കാന്‍സറിന് കാരണമാവുന്ന പൗഡര്‍; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 210 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

johnson and johnson cancer powder

വാഷിങ്ടണ്‍: അണ്ഡാശയ കാന്‍സറിന് കാരണമാവുന്ന പൗഡര്‍ വില്‍പ്പന നടത്തിയ കേസില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 210 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് അമേരിക്കന്‍ കോടതി ശരിവച്ചു. മിസൗറി അപ്പീല്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവച്ചത്. 22 ഹരജിക്കാര്‍ക്ക് 440 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു 2018ലെ കീഴ്‌ക്കോടതി വിധി. എന്നാല്‍, ഹരജിക്കാരില്‍ ചിലര്‍ സംസ്ഥാനത്തിന് പുറത്തുള്ളവരായതിനാല്‍ അവരെ ഇതില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് തുക കുറച്ചത്.

ആസ്‌ബെറ്റോസ് അടങ്ങിയ പൗഡര്‍ അറിഞ്ഞു കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന കമ്പനിക്കെതിരായ ആരോപണം അപ്പീല്‍ കോടതിയും ശരിവച്ചു. വിധിക്കെതിരേ മിസൗറി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി വക്താവ് പറഞ്ഞു.

Johnson & Johnson told to pay $2.1 billion over cancer-causing talc powder