Wednesday, June 23, 2021
Home News International വ്യാഴം-ശനി ഗ്രഹങ്ങളുടെ കൂടിക്കാഴ്ച; ഭൂമിയിലിരുന്ന് കാണാം

വ്യാഴം-ശനി ഗ്രഹങ്ങളുടെ കൂടിക്കാഴ്ച; ഭൂമിയിലിരുന്ന് കാണാം

ബഹിരാകാശത്ത് സംഭവിക്കുന്ന വിചിത്രമായ പ്രതിഭാസങ്ങള്‍ ഭൂമിയിലിരുന്ന് കാണുക എന്നത് രസകരമാണ്. ഗ്രേറ്റ് കണ്‍ജങ്ഷന്‍ അഥവാ ‘മഹാ സയോജനം’, സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരികയും ഒരു ഇരട്ട ഗ്രഹമെന്നോണം ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസം. ഈ പ്രതിഭാസം ഭൂമിയിലുരുന്ന് കാണാവുന്നതാണ്. 20 വര്‍ഷത്തിനിപ്പുറം 2020 ഡിസംബര്‍ 21-ന് ഇത് വീണ്ടും സംഭവിക്കാന്‍ പോകുകയാണ്. ഏകദേശം 20 വര്‍ഷം കൂടുമ്പോഴാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഈ രീതിയില്‍ കൂടിക്കാഴ്ച സംഭവിക്കാറുള്ളത്. ഇതിന് മുമ്പ് 2000ലാണ് ഈ പ്രതിഭാസം ഉണ്ടായത്.

Most Popular