Sunday, October 24, 2021
HomeNewsInternationalഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

തൊടുപുഴ: ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് മരിച്ചത്. കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ യുവതിയും കൊല്ലപ്പെട്ടു.

അല്‍ അഖ്‌സ മസ്ജിദില്‍ ദിവസങ്ങളായി ഇസ്രായേല്‍ തുടരുന്ന ക്രൂരമായ ആക്രമണത്തില്‍ നിരവധി ഫലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിരുന്നു. പുണ്യ ഗേഹത്തിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇസ്രായേലിലെ തീരപ്രദേശങ്ങളില്‍ ഹമാസ് തുടര്‍ച്ചയായി റോക്കറ്റാക്രമണം നടത്തിയത്. ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു.

 

Most Popular