
ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വലേര ജിസ്കാഡ് ഡി എസ്റ്റെയിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍
ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വലേര ജിസ്കാഡ് ഡി എസ്റ്റെയിങ്ങിന്റെ നിര്യാണത്തില്‍ രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരി രാജാവ് സല്മാന്, കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ജിസ്കാര്‍ഡ് ഡി എസ്റ്റെയിങ്ങിന്റെ മരണത്തില്ല് ഖേദിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച സന്ദേശത്തില്‍ ഇരുവരും വ്യക്തമാക്കി.
രാജാവ് ഹമാദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരും ഫ്രഞ്ച് പ്രസിഡന്റിനും ജനങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തി. ഉഭയകക്ഷി സൗഹൃദ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഉയര്‍ത്തുന്നതില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പങ്കും പരിശ്രമവും പ്രശംസിച്ചു.
അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് അനുശോചനം രേഖപ്പെടുത്തി.
ഫ്രാന്‍സിനെ യൂറോപ്യന്‍ പാതയിലുടെ നയിച്ചവരില്‍ പ്രമുഖനായ വലേരി ജിസ്കാര്‍ഡ് കോവിഡ് ബാധിച്ചാണ് മരിച്ചത്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇദ്ദേഹത്തെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ജാക്വസ് ഷിറാകിന്റെ സംസ്കാര ചടങ്ങായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30ന് ഇദ്ദേഹം സംബന്ധിച്ച അവസാന പൊതുചടങ്ങ്. ഇദ്ദേഹം പ്രസിഡന്റായിരിക്കുമ്പോള്‍ ജാക് ഷിറാക് പ്രധാനമന്ത്രിയായിരുന്നു.