Thursday, August 5, 2021
Home News International ജനകീയ പ്രക്ഷോഭം: ലബ്നാന്‍ പ്രധാനമന്ത്രി രാജിവച്ചു

ജനകീയ പ്രക്ഷോഭം: ലബ്നാന്‍ പ്രധാനമന്ത്രി രാജിവച്ചു

ബെയ്റൂത്ത്: ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ലബ്നാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവച്ചു. ബെയ്റുത്ത് സ്ഫോടനത്തിനു ശേഷം ജനകീയ പ്രക്ഷോഭം ശക്തമായതോടെ മന്ത്രിസഭയിലെ ചിലര്‍ രാജിവച്ചിരുന്നു. ഇതിനു പുറകെയാണ് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജ്യത്തെ അഭിസംബോധന ചെയ്ത് രാജി പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ ഇനി കാവല്‍ ഭരണം തുടരും. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് കൈമാറുമെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ബെയ്‌റൂത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 110പേരെ കാണാതാവുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് 300,000 പേര്‍ ഭവനരഹിതരായി. രാജ്യത്തെ രണ്ട് പ്രധാന ജലവൈദ്യുത നിലയങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

ഇതേ തുടര്‍ന്ന്് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി രൂക്ഷമായ പ്രക്ഷോഭമാണ് ലബ്നാനില്‍ നടക്കുന്നത്. തിങ്കളാഴ്ച രാവിലെയാ ലബ്നാന്‍ നീതിന്യായ മന്ത്രിയും ഇന്‍ഫര്‍മേഷന്‍ മന്ത്രിയും പരിസ്ഥിതി മന്ത്രിയും രാജിവച്ചത്.

സര്‍ക്കാരിന്റെ അശ്രദ്ധയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. 2013 മുതല്‍ ബെയ്‌റൂത്ത് തുറമുഖത്ത് കെട്ടിക്കിടക്കുന്ന സ്‌ഫോടക വസ്തുക്കളാണ് ദുരന്തത്തിനിടയാക്കിയത് എന്നാണ് കരുതുന്നത്.

ലബ്നാനില്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ വളരെ വലുതാണെന്ന് അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി വക്താവ് പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ തകര്‍ന്ന വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്ക്് അഭയം ആവശ്യമാണ്, അവര്‍ക്ക് ഭക്ഷണം ആവശ്യമാണ്. വളരെ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

lebanon prime minister resigned


 

Most Popular