Monday, October 25, 2021
HomeEdiotrs Pickകോവിഡ് കാര്യമായ പ്രശ്‌നം സൃഷ്ടിക്കാത്തവരില്‍ പിന്നീട് ഹൃദയാഘാതവും മരണവും; കാരണം കണ്ടെത്താനാവാതെ വൈദ്യശാസ്ത്രം

കോവിഡ് കാര്യമായ പ്രശ്‌നം സൃഷ്ടിക്കാത്തവരില്‍ പിന്നീട് ഹൃദയാഘാതവും മരണവും; കാരണം കണ്ടെത്താനാവാതെ വൈദ്യശാസ്ത്രം

കോവിഡ് രോഗമുക്തിക്ക് ശേഷമുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അതില്‍ ഏറ്റവും ആശങ്കയുണ്ടാക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഹൃദയാഘാതവും, ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും.

എന്നാല്‍ എന്തു കൊണ്ടാണ് കോവിഡ് രോഗികളില്‍ വലിയൊരു വിഭാഗത്തിന് രോഗം ഭേദമായ ശേഷം ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ശാസ്ത്ര ലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കോവിഡാനന്തര ഹൃദ്രോഗങ്ങള്‍ ഏതൊക്കെ വിഭാഗങ്ങളെയാണ് പിടിപെടുകയെന്ന് നിര്‍ണയിക്കാനും സാധിച്ചിട്ടില്ല.

വൈറസ് രക്തകോശങ്ങളെ ബാധിക്കുന്നതിനാലും ഹൃദയപേശികളെ തകരാറിലാക്കുന്നതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിലവില്‍ വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പുതിയൊരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മിസോറിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

കോവിഡ് ഗുരുതരമായി ബാധിക്കാത്ത, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യം ഇല്ലാതിരുന്ന രോഗികളില്‍ രോഗമുക്തിക്ക് ശേഷം അടുത്ത ഒരു വര്‍ഷത്തേക്ക് ഹൃദയാഘാതമോ, രക്തം കട്ട പിടിക്കുന്ന അവസ്ഥയോ നേരിടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അടുത്ത ഒരു വര്‍ഷത്തേക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം, മരണത്തിലേക്ക് വരെ നയിക്കാവുന്ന രക്തം കട്ട പിടിക്കുന്ന അവസ്ഥ എന്നിവ സംഭവിക്കാന്‍ 39 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനം അവകാശപ്പെടുന്നു.

അതായത് കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാതിരുന്നവരില്‍ ആയിരം പേരെ എടുത്താല്‍ ഇതില്‍ 5.8 കേസുകളില്‍ ഹൃദയസ്തംഭനവും 2.8 കേസുകളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യവും ഉണ്ടാകുന്നതായി പഠനം പറയുന്നു.

യു.എസില്‍ നിന്ന് തന്നെയുള്ള ഒന്നര ലക്ഷത്തിലധികം കോവിഡ് രോഗികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നത്തിയത്.
ALSO WATCH

 

Most Popular