ജനീവ: കൊറോണ ലോകത്ത് സ്ഥിരമായി മാറിയേക്കുമെന്നും എച്ച്ഐവി പോലെ ജനങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ട് ജീവിതം നയിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ഇത് ഭൂമുഖത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കാനാവില്ലെന്നും സംഘടന പറയുന്നു.
കൊവിഡ് വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടന അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാന് പറഞ്ഞു.
ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ വാക്സിന് കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്. വാക്സിന് ഇല്ലാത്ത പക്ഷം ലോക ജനതയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ഡോ. റയാന് പറഞ്ഞു.
വാക്സിന് കണ്ടെത്തിയാലും, വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. ഈ വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല. വരും കാലത്തും കൊവിഡ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുമെന്നും ഡോ. റയാന് വിശദീകരിച്ചു.
The coronavirus may never go away and populations will have to learn to live with it just as they have HIV, the World Health Organization has warned