Thursday, September 23, 2021
Home News International ലയണല്‍ മെസി ബാഴ്‌സലോണ വിട്ടു

ലയണല്‍ മെസി ബാഴ്‌സലോണ വിട്ടു

മാഡ്രിഡ്: അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്നാണ് മെസി ക്ലബ് വിട്ടത്.

ഈ സീസണൊടുവിൽ ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസി ഫ്രീ ഏജൻറായിരുന്നു. തുടർന്ന് മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാൽ സാമ്ബത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഈ കരാർ നടപ്പായില്ല. സ്സിയും അദ്ദേഹത്തിൻറെ പിതാവും ഏജൻറുമായ ജോർജെയും ബാഴ്സ പ്രസിഡൻറ് യുവാൻ ലപ്പോർട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാർ സംബന്ധിച്ച്‌ ധാരണയിലെത്താനായില്ല. തുടർന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാർ ന ടക്കില്ലെന്ന് ബാഴ്സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചത്. ക്ലബ്ബിനായി മെസ്സി നൽകിയ സേവനങ്ങൾക്ക് ബാഴ്സ നന്ദി അറിയിച്ചു.2000 സെപ്റ്റംബറില്‍ പതിമൂന്നാം വയസിലാണ് മെസി ബാഴ്സയിലെത്തുന്നത്. അതിന് ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി കളിച്ചിട്ടില്ല. ഈ ക്ലബ് വിടുമ്ബോള്‍ ഇനി ഏത് ക്ലബ്ബിലേക്ക് എന്നതാണ് കായികലോകം കാത്തിരിക്കുന്നത്.

Most Popular