Sunday, October 24, 2021
HomeNewsInternationalമെസ്സിയുടെ കണ്ണുനീരിന്റെ വില 7 കോടി

മെസ്സിയുടെ കണ്ണുനീരിന്റെ വില 7 കോടി

മഡ്രിഡ്: പി.എസ്​.ജിയിലേക്കു പോകേണ്ടിവന്ന സൂപര്‍ താരം ലയണല്‍ മെസ്സി തന്‍റെ വിടവാങ്ങല്‍ സംസാരത്തിനിടെ ഉപയോഗിച്ച ടിഷ്യു ലേലത്തിന്​.. മെസ്സിയുടെ ആരാധകനാണ് ഈ ടിഷ്യു പേപര്‍ ലേലത്തിന് വച്ചത്. 10 ലക്ഷം ഡോളര്‍ അടിസ്​ഥാന വിലയിട്ട ടിഷ്യൂ ‘മെയ്​ക്​ഡുവോ’ എന്ന വെബ്​സൈറ്റ്​ വഴിയാണ്​ വില്‍പന.

വിടവാങ്ങല്‍ പ്രസംഗത്തിനിടെ വിതുമ്ബിക്കരഞ്ഞ ലയണല്‍ മെസ്സിക്കു വികാര നിര്‍ഭരമായ യാത്രയയപ്പാണു ബാര്‍സിലോന സഹതാരങ്ങളും ആരാധകരും നല്‍കിയത്. ബാര്‍സയുമായുള്ള മെസ്സിയുടെ 21 വര്‍ഷം നീണ്ട ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീണത്. പ്രസംഗത്തിനിടെ വിതുമ്ബിക്കരഞ്ഞ മെസ്സി, ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപെര്‍ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്.
ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപെര്‍ ഒരു ആരാധകന്‍ സ്വന്തമാക്കുകയും അതു ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുകയുമാണ്.

‘മെസ്സിയെപ്പോലെ ഒരു ലോകോത്തര ഫുട്‌ബോളറെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു’ എന്ന പരസ്യവാചകത്തോടെയാണു ടിഷ്യു പേപെര്‍ ലേലത്തിനെത്തുന്നത്. ‘വെറും’ 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക! എന്നും പരസ്യത്തില്‍ പറയുന്നു.

34കാരനായ താരം പുതിയ സീസണ്‍ മുതല്‍ ബ്രസീലിയന്‍ താരം നെയ്​മ​ര്‍, ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ തുടങ്ങിയവര്‍ക്കൊപ്പം പി.എസ്​.ജിയിലാണ്​ ഇനി പന്തു തട്ടുക. ആഗസ്റ്റ്​ 29നാകും താരത്തിന്‍റെ ആദ്യ മത്സരം. അതുനടന്നില്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞ്​ സെപ്​റ്റംബര്‍ 12ന്​. ഒരു സീസണിന്​ 300 കോടിയിലേറെ രൂപ നല്‍കിയാണ്​ പി.എസ്​.ജി താരത്തെ സ്വന്തമാക്കിയതെന്നാണ്​ സൂചന.

Most Popular