ആല്‍ബെര്‍ട്ട: സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു.കെ.എം.സി.സി പ്രവര്‍ത്തകനും കാസര്‍കോട് സ്വദേശിയുമായ ഉവൈസ് മുഹമ്മദ് കാസിം ആണ് കാനഡയില്‍ വച്ച് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് അപകടം നടന്നത്.
ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, ആല്‍ബെര്‍ട്ട പാര്‍ക്കുകള്‍, റോയല്‍ കനേഡിയന്‍ മൗണ്ട് പൊലീസിന്റെ എയര്‍ സര്‍വീസുകളും സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഡൈവേഴ്സും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഞാറായ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.